ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ ഹിന്ദി സിനിമകള്‍ പ്രദര്‍ശിപ്പിച്ച മൂന്നു തിയേറ്ററുകളില്‍ അജ്ഞാതരുടെ ആക്രമണം.
പ്രാദേശിക സമയം, ചൊവ്വാഴ്ച രാത്രി തിയേറ്ററുകള്‍ക്കുള്ളില്‍ കടന്ന മാസ്ക് ധരിച്ച ചിലര്‍ കാണികള്‍ക്ക് നേരെ അജ്ഞാത വസ്തു സ്പ്രേ ചെയ്തെന്ന് പൊലീസ് പറഞ്ഞു. സ്പ്രേ ശ്വസിച്ചവര്‍ക്ക് ശക്തമായ ചുമ അനുഭവപ്പെട്ടു. ഇവരെ ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു. അക്രമികള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. അക്രമികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു.