കോഴിക്കോട്: കൂടരഞ്ഞി പള്ളി പെരുന്നാള്‍ ദിവസം യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടി. ഓമശ്ശേരി പുത്തൂര്‍ കിഴക്കേ പുനത്തില്‍ ആസിഫിനെയാണ് തിരുവമ്പാടി പൊലീസ് മുംബൈ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്.
2016ലാണ് കേസിനാസ്പദമായ സംഭവം. പെരുന്നാള്‍ ദിവസം രാത്രി ബസ് സ്റ്റോപ്പില്‍ വെച്ച് നരിക്കുനി പന്നിക്കോട്ടൂര്‍ സ്വദേശിയായ സുലൈമാനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ശേഷം ബഹ്റൈനിലേക്ക് കടക്കുകയായിരുന്നു. ഈ കേസില്‍ മറ്റൊരു പ്രതിയായ വട്ടോളി പന്നിക്കോട്ടൂര്‍ സ്വദേശിയായ സിറാജിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ കോഴിക്കോട് മാറാട് കോടതിയില്‍ ഹാജരാക്കും.