ദ ഹേഗ്: യുക്രയ്ന് യുദ്ധക്കുറ്റത്തിന്റെ പേരില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി).
യുക്രെയ്നില്‍നിന്നു കുട്ടികളെ തട്ടിക്കൊണ്ടുപോയതാണ് പുടിനെതിരേയുള്ള കുറ്റം.
യുക്രെയ്നിലെ റഷ്യന്‍ അധിനിവേശ മേഖലകളില്‍നിന്ന് കുട്ടികളെ അനധികൃതമായി റഷ്യന്‍ ഫെഡറേഷനിലേക്കു കടത്തിയെന്ന് ഐസിസി വ്യക്തമാക്കി. റഷ്യന്‍ ഫെഡറേഷനിലെ ബാലാവകാശ കമ്മീഷണര്‍ മരിയ അലെസേയേവ്നയ്ക്കെതിരേയും ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.