സിഡ്നി: കോവിഡ്-19 ഒമിക്രോണ്‍ വകഭേദത്തിന്റെ ഉപവകഭേദമായ ആര്‍ക്ടറസ് ആസ്ട്രേലിയയില്‍ പടര്‍ന്നുപിടിക്കുന്നു.33 രാജ്യങ്ങളിലായി സ്ഥീരികരിക്കപ്പെട്ട ആര്‍ക്ടറസ് വകഭേദം ആസ്ട്രേലിയയിലാണ് വ്യാപകമായി പടരുന്നത്. അതേസമയം, ആര്‍ക്ടറസ് ഒമിക്രോണിനെ പോലെയോ മറ്റ് ഉപവകഭേദങ്ങളെ പോലെയോ അപകടകാരിയല്ലെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
അപകടശേഷി കുറഞ്ഞ വിഭാഗത്തിലാണ് ആര്ക്ടറസിനെ ലോകാരോഗ്യ സംഘടന പട്ടികപ്പെടുത്തിയിരുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 17ന് ശ്രദ്ധിക്കേണ്ട വകഭേദം എന്ന പട്ടികയിലേക്ക് മാറ്റി. അപകടകാരയല്ലെങ്കിലും കോവിഡ് നമുക്കിടെയില്‍ തന്നെയുണ്ടെന്നതിന്റെ അടയാളമാണ് ആര്ക്ടറസിന്റെ വ്യാപനമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സാധാരണ കോവിഡ് ലക്ഷണങ്ങളായ, തൊണ്ടവേദന, മൂക്കൊലിപ്പ്, ജലദോഷം, ചുമ, തളര്‍ച്ച, പേശീവേദന, വയറിനു പ്രശ്നം തുടങ്ങഇയവക്കൊപ്പം ശക്തമായ പനിക്കും ചെങ്കണ്ണിനും സാധ്യതയുണ്ട്. പ്രത്യേകിച്ച് കുട്ടികളില്‍. നിലവില്‍ ആശങ്കാജനകമല്ലെങ്കിലും ആരോഗ്യ വിദഗ്ധര്‍ പുതിയ വകഭേദത്തെ സൂക്ഷ്മമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.