മുംബൈ: സെക്സ് റാക്കറ്റ് കേസുമായി ബന്ധപ്പെട്ട് നടിയും കാസ്റ്റിങ് ഡയറക്ടറുമായ ആരതി മിത്തല്‍ അറസ്റ്റില്‍.
മുംബൈയിലെ ഗോരേഗാവ് മേഖലയിലായിരുന്നു ഇവര്‍ സെക്സ് റാക്കറ്റ് നടത്തിയിരുന്നത്. കസ്റ്റമെറെന്ന വ്യാജേന പൊലീസ് ഉദ്യോഗസ്ഥര്‍ ആരതി മിത്തലിനെ സമീപിക്കുകയായിരുന്നു. ഇവര്‍ രണ്ട് മോഡലുകളുടെ ഫോട്ടോ ഫോണില്‍ അയച്ചു നല്‍കിയിരുന്നു. 60,000 രൂപയും ആവശ്യപ്പെട്ടു.
ഇരുവരും ഗോരേഗാവിലെ ഒരു ഹോട്ടലില്‍ എത്തുമെന്നും അറിയിച്ചു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഹോട്ടലില്‍ രണ്ട് മുറികള്‍ ബുക്ക് ചെയ്യുകയും ഉപഭോക്താക്കളെന്ന രീതിയില്‍ രണ്ടാളുകളെ പൊലീസ് സജ്ജീകരിക്കുകയും ചെയ്തു. പെണ്‍കുട്ടികളെ ആരതി ഹോട്ടല്‍ മുറിയിലെത്തിച്ചു.
രഹസ്യകാമറയില്‍ ഇതെല്ലാം പകര്‍ത്തിയ ശേഷമായിരുന്നു അറസ്റ്റ്. ദിന്‍ദോഷ് പൊലീസിന് കീഴിലെ ക്രൈംബ്രാഞ്ച് യൂണിറ്റാണ് ആരതിയെ അറസ്റ്റു ചെയ്തത്. ഹോട്ടലിലെത്തിയ പെണ്‍കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. തങ്ങള്‍ക്ക് ആരതി 15,000 രൂപ വീതമാണ് നല്‍കിയിരുന്നതെന്ന് പെണ്‍കുട്ടികള്‍ മൊഴി നല്കി.
ടെലിവിഷന്‍ പരമ്ബരകളിലൂടെ ശ്രദ്ധേയയായ ആരതി മിത്തല്‍ മുംബൈയില്‍ കാസ്റ്റിങ് ഡയറക്ടറായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇവര്‍. ഒരു ലക്ഷത്തോളം ഫോളോവേഴ്സ് ഉണ്ട് ഇവര്‍ക്ക്.