കൊച്ചി : പിവി അൻവറിനെതിരെ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. കള്ളക്കടത്ത് സംഘത്തിലെ സ്വത്ത് വിഭജന തർക്കത്തിന്റെ ബാക്കിയാണ് ഇപ്പോൾ കാണുന്നതെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു. ‘അൻവർ ചെറിയ മീനല്ല. വെട്ടിപ്പും തട്ടിപ്പും നടത്തിയ അൻവറിന്റെ വാക്കുകൾക്ക് ഇത്രയും പ്രാധാന്യം കൊടുക്കേണ്ടതാണോ എന്ന് ചിന്തിക്കേണ്ടതുണ്ടെന്നും ശോഭാ സുരേന്ദ്രൻ കൊച്ചിയിൽ പറഞ്ഞു.