റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ് : കേളി മുസ്ഹാമിയ ഏരിയ ദവാദ്മി യൂണിറ്റ് അംഗമായിരുന്ന സജീവൻ കളത്തിലിന്റെ വേർപാടിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
കഴിഞ്ഞ 38 വർഷമായി ദവാദ്മിയിൽ സർവ്വീസ് സ്റ്റേഷൻ മേഖലയിൽ ജോലി ചെയ്തിരുന്ന കണ്ണൂർ പെരളശ്ശേരി മൂന്നുപെരിയ സജീവൻ കളത്തിൽ (62) രണ്ട് വർഷത്തിലധികമായി ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ആറു മാസമായി കോഴിക്കോട് എം വി ആർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സജീവ് തീവ്രപരിചരണ വിഭാഗത്തിലിരിക്കെയാണ് മരണപ്പെട്ടത്. പയ്യാമ്പലം പൊതുശ്മശാനത്തിൽ സംസ്കാരം നടന്നു. ഭാര്യയും മകളും മകനുമടങ്ങിയതായിരുന്നു കുടുംബം.
അനുശോചന യോഗത്തിൽ യൂണിറ്റ് അംഗം ലിനീഷ് ആമുഖ പ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് രാജേഷ് അധ്യക്ഷനായി. ട്രഷറർ അബ്ദുൽ സലാം അനുശോചന കുറിപ്പ് അവതരിപ്പിച്ചു. സെക്രട്ടറി ഉമ്മർ, രക്ഷാധികാരി സമിതി അംഗം ബിനു, ജീവകാരുണ്യ വിഭാഗം കൺവീനർ റാഫി, യുണിറ്റ് അംഗം സാബു, മോഹനൻ എന്നിവർ അനുശോചന യോഗത്തിൽ സംസാരിച്ചു.