ഓസ്ട്രേലിയ: കേരളത്തിന്റെ വിളവെടുപ്പുത്സവമായ ഓണം ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ അറിയിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസി.കേരളത്തിന്റെ ചരിത്രത്തിനും പൈതൃകത്തിനുമുള്ള മഹത്തായ ആദരവാണ് ഈ ഉത്സവമെന്നും,തലമുറകളായി ഓസ്ട്രേലിയയിലെ ഇന്ത്യൻ കമ്മ്യൂണിറ്റികൾ നമ്മുടെ രാജ്യത്തെ സമ്പന്നമാക്കുന്നതിനായി അവരുടെ കഥകളും പാരമ്പര്യങ്ങളും ഉദാരമായി പങ്കിട്ടു കൊണ്ടിരിക്കുകയാണെന്നും ഇത്തരം സംഭാവനകൾക്ക് വളരെ മികച്ചതും ശക്തവുമായ രാജ്യമാണ് ഓസ്ട്രേലിയ എന്നും അദ്ദേഹം വ്യക്തമാക്കി .
മെയ് മാസത്തിൽ സിഡ്നിയിൽ പ്രധാനമന്ത്രി മോദിക്കൊപ്പം വേദി പങ്കിട്ട് ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ബന്ധം അതിശക്തമാണെന്ന് ഒരിക്കൽ കൂടി ലോകത്തെ ബോധ്യപ്പെടുത്തിയതായും,
ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹം രണ്ട് രാജ്യങ്ങൾക്കുമിടയിൽ ഒരു ജീവനുള്ള പാലമായാണ് വർത്തിക്കുന്നതെന്നും ആന്റണി ആൽബനീസി അറിയിച്ചു.ഓസ്ട്രേലിയയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള ഈ ജീവനുള്ള പാലം നമ്മുടെ രാജ്യങ്ങളെ കൂടുതൽ അടുപ്പിക്കുന്നത് തുടരുമെന്നും ,ഇതിലൂടെ വരും തലമുറകൾക്ക് പുതിയതും പങ്കിട്ടതുമായ ഭാവി സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി .