ഐക്യരാഷ്ട്ര കേന്ദ്രം നിര്‍മിതബുദ്ധിയുടെ അമിതോപയോഗത്തിനെതിരെ ജാഗ്രത വേണമെന്ന് യുഎൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്.നല്ല ഉദ്ദേശ്യങ്ങള്‍ക്കായി നിര്‍മിതബുദ്ധി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുഎൻ രക്ഷാസമിതി ആദ്യമായി നിര്‍മിതബുദ്ധി വിഷയമാക്കി നടത്തിയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനം കാത്തുസൂക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി യുഎൻ നിര്‍മിതബുദ്ധി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, ക്രിമിനല്‍, ഭീകരസംഘങ്ങള്‍ ഉള്‍പ്പെടെ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ട്. നിര്‍മിതബുദ്ധിയുടെ സുതാര്യവും ഉത്തരവാദിത്ത്വപരവുമായ ഉപയോഗം ഉറപ്പാക്കാൻ രക്ഷാസമിതി മുൻകൈയെടുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.