അന്റാർട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികൾ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ അളവിൽ എത്തിയിരിക്കുന്നത് ശാസ്ത്രജ്ഞരെ തന്നെ ആശങ്കയിലാഴ്ത്തുകയാണ്. ആറ് വർഷത്തിനിടെ മൂന്നാം തവണയാണ് മഞ്ഞുപാളികളിൽ ഇത്തരത്തിൽ ഗണ്യമായ കുറവുണ്ടാവുന്നത്. വേനൽക്കാലം ഇനിയും അവസാനിച്ചിട്ടില്ല എന്നിരിക്കെ സമുദ്രത്തിന്റെ മേൽത്തട്ടിലുള്ള മഞ്ഞ് ഇനിയും കൂടുതൽ ഉരുകി ഒലിക്കാൻ സാധ്യതയുണ്ടെന്നും ഗവേഷകർ പറയുന്നു.
സമുദ്രോപരിതലത്തിലെ മഞ്ഞിലുണ്ടാകുന്ന കുറവ് മഞ്ഞുപാളികളെ നേരിട്ട് ദുർബലമാക്കുന്നതാണ്. അതായത് സമുദ്രത്തിലെ മഞ്ഞ് ഉരുകി ഇല്ലാതാവുമ്പോൾ സമുദ്രതാപം മഞ്ഞുപാളികളുടെ അരികുകളെ ദുർബലമാക്കും. തുടർന്ന് മഞ്ഞുപാളികൾ വേർപെടാനും സാധ്യതയുണ്ട്. സമുദ്രത്തിലെ മഞ്ഞ് ഇത്രയും ഉരുകാൻ കാരണമെന്താണെന്ന് കണ്ടെത്താനുമുള്ള നീക്കത്തിലാണ് അന്റാർട്ടിക്കയിലെ ശാസ്ത്രജ്ഞർ.
അതേസമയം 2022 ഫെബ്രുവരി 25ന് സമുദ്രത്തിലെ മഞ്ഞുപാളികളുടെ അളവ് 1.92 മീറ്റർ ചതുരശ്ര കിലോമീറ്ററായി കുറഞ്ഞിരുന്നു. ഇതിന് മുൻപ് 1979 ലാണ് സമാന അളവിലുള്ള കുറവ് സമുദ്രമഞ്ഞിൽ ഉണ്ടായത്.