കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ കയ്യേറ്റ ശ്രമം. നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലാണ് ഇന്നലെ അർധരാത്രിയോടെ സംഭവം ഉണ്ടായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഭരത് കൃഷ്ണയ്ക്ക് നേരെയാണ് കയ്യേറ്റം ഉണ്ടായത്. അതിക്രമത്തിന് പിന്നിൽ വയനാട് സ്വദേശികളാണെന്നാണ് സംശയം. ഡോക്ടറുടെ പരാതിയിൽ നാദാപുരം പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പ്രതികളെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.