ദുർഗന്ധം കൊണ്ട് ആളുകളെ ആകർഷിക്കുന്ന, ചത്ത എലിയുടെ മണമുള്ള ഒരു പൂവ്. അത്തരം ഒരു പൂവാണ്
അമോഫോഫല്ലസ് ടൈറ്റാനിയം എന്ന് ശാസ്ത്രീയ നാമമുള്ള ടൈറ്റൻ അറം. ഇപ്പോഴിതാ പത്തു വർഷങ്ങൾക്കു ശേഷം സിഡ്നിയിൽ ഈ ശവപുഷ്പം വിരിഞ്ഞിരിക്കുകയാണ്. അഴുകിയ മാംസത്തിന്റെ ഗന്ധം പുറപ്പെടുവിക്കുന്ന ഈ പൂവ് കാണാൻ ആയിരക്കണക്കിന് ആളുകളാണ് എത്തിയിരിക്കുന്നത്. നഗരത്തിലെ റോയൽ ബൊട്ടാണിക് ഗാർഡനിൽ കഴിഞ്ഞ ആഴ്ചയാണ് ഈ പൂവ് വിരിഞ്ഞത്. 40 വർഷത്തെ ആയുസിനുള്ളിൽ ഈ പൂവ് 3-4 തവണമാത്രമേ പൂക്കുകയുള്ളു.