ബ്രിസ്ബേൻ: സന്ധ്യ പറപ്പൂക്കാരൻ എഴുതിയ ‘അമ്മാസ് സാരി’ (Amma’s Sari) എന്ന കുട്ടികൾക്കായുള്ള പിക്ചർ ബുക്ക് NSW പ്രീമിയറിന്റെ ലിറ്റററി അവാർഡായ Patricia Wrightson Prize for Children’s Literature എന്ന പുരസ്കാരത്തിന് shortlist ചെയ്യപ്പെടുകയും Children’s Book Council of Australia (CBCA) യുടെ 2023 – Notable പുസ്തകങ്ങളിൽ ഒരെണ്ണമായി തെരെഞ്ഞെടുക്കപ്പെടുകയും ചെയ്യ്തു.
‘അമ്മാസ് സാരി’ (Amma’s Sari) യിലെയും സന്ധ്യയുടെ മറ്റു പുസ്തകങ്ങളിലെയും ചിത്രകല നിർവഹിച്ചിരിക്കുന്നത് മിഷേൽ പെരേരയാണ്. സന്ധ്യയുടെ ആദ്യ പുസ്തകമായ ‘ദ ബോയ് ഹൂ ട്രൈഡ് ടു ഷ്രിങ്ക് ഹിസ് നെയിം’ (The Boy Who Tried to Shrink His Name) മിലെ ചിത്രങ്ങൾക്ക് മിഷേലിനു 2022 – CBCA യുടെ പുതിയ ഇല്ലസ്ട്രേറ്റർ അവാർഡ് ലഭിക്കുകയും, QLD പ്രീമിറിന്റെ ലിറ്റററി അവാർഡിന് ഫൈനലിസ്റ്റ് ആവുകയും ചെയ്യ്തു. The Boy Who Tried to Shrink His Name ന്റെ US എഡിഷൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് ബോർഡ് ഓൺ ബുക്സ് ഫോർ യങ് പീപിൽന്റെ 2023 – ഔട്ട്സ്റ്റാൻഡിങ് ഇന്റർനാഷണൽ ബുക്ക് ലിസ്റ്റിൽ കയറുകയും ചെയ്തു.
തന്റെ ചെറുപ്പക്കാല പ്രവാസി ജീവിതത്തിലെ അനുഭവങ്ങളും സ്വന്തം സംസ്ക്കാരത്തോടുള്ള സ്നേഹവും കോർത്തിണക്കിയാണ് സന്ധ്യ കഥകൾ എഴുതുന്നത്.ഓസ്ട്രേലിയൻ പബ്ലിഷറായ ഹാർഡി ഗ്രാന്റ് ചിൽഡ്രൻസ് പബ്ലിഷ്യങ് ആണ് സന്ധ്യയുടെ പുസ്തകങ്ങൾ പ്രസിദ്ധികരിക്കുന്നത്. ഈ പുസ്തകങ്ങൾ UK യിലും New Zealand ലും ലഭിക്കും. സന്ധ്യയുടെ പുസ്തകങ്ങൾ അമേരിക്കയിൽ പ്രസിദ്ധികരിക്കുന്നത് ഏബ്രാംസ് ബുക്സ് ആണ്.
സന്ധ്യയുടെയും മിഷേലിന്റെയും അടുത്ത പുസ്തകം ‘സ്റ്റേ ഫോർ ഡിന്നർ’ (Stay for Dinner) മെയ് 17 ന് പുറത്തിറങ്ങും. കൈകൾ കൊണ്ട് ഭക്ഷണം കഴിക്കുന്ന രേഷ്മ എന്ന കുട്ടിയുടെ കഥയാണ് ഇതിൽ പ്രതിപാദിക്കുന്നത്. അതോടൊപ്പം മറ്റ് ഭക്ഷണം കഴിക്കുന്ന രീതികളും ഈ പുസ്തകത്തിൽ എടുത്തു കാണിക്കുണ്ട്. ‘സ്റ്റേ ഫോർ ഡിന്നർ’ (Stay for Dinner) ഇപ്പോൾ പ്രീ ഓർഡറിന് ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്: https://sandhyaparappukkaran.com/