വാഷിംഗ്ടണ്‍ ഡിസി: റഷ്യയിലുള്ള അമേരിക്കക്കാരോട് എത്രയും വേഗം രാജ്യം വിടാന്‍ നിര്‍ദേശം. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് പൗരന്മാരോട് ഇക്കാര്യം നിര്‍ദേശിച്ചത്.
വാള് സ്ട്രീറ്റ് ജേണലിന്റെ (WSJ) അമേരിക്കന്‍ റിപ്പോര്‍ട്ടര്‍ ഇവാന് ഗെര്‍ഷ്കോവിച്ചിനെ ചാരവൃത്തി ആരോപിച്ച് റഷ്യ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി.
“യുഎസ് പൗരനായ ഒരു മാധ്യമപ്രവര്‍ത്തകനെ തടങ്കലില്‍ വച്ചിരിക്കുന്ന റഷ്യയുടെ നടപടിയില്‍ ആശങ്കയുണ്ട്. വിദേശത്തുള്ള യുഎസ് പൗരന്മാരുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കുന്നത്. നിങ്ങള്‍ റഷ്യയില്‍ താമസിക്കുന്നതോ യാത്ര ചെയ്യുന്നതോ ആയ ഒരു യുഎസ് പൗരനാണെങ്കില്‍ ദയവായി ഉടന്‍ രാജ്യം വിടുക’.- ആന്റണി ബ്ലിങ്കന്‍ ട്വീറ്റ് ചെയ്തു.