അംബേദ്കര്‍ ജയന്തിയോട് അനുബന്ധിച്ച് രാജ്യത്തുടനീളം വിവിധ സംഘടനകളും മറ്റും ഘോഷയാത്രയും അനുസ്മരണ പരിപാടികളും സംഘടിപ്പിക്കും ന്യൂഡല്‍ഹി : ഇന്ത്യന്‍ ഭരണഘടനാ ശില്പി ഡോ ബി ആര് അംബേദ്കറുടെ 132-ാം ജന്മവാര്‍ഷികദിനം ഇന്ന്.ഇന്ത്യയുടെ ആദ്യ നിയമമന്ത്രി എന്നതിനു പുറമെ, സാമൂഹിക പരിഷ്കര്‍ത്താവ്, നിയമവിശാരദന്, വിദ്യാഭ്യാസസ, സാമ്ബത്തിക വിദഗ്ധന്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന് ഇന്നു രാജ്യം സ്മരണാഞ്ജലി അര്‍പ്പിക്കും. അംബേദ്കര്‍ ജയന്തിയോട് അനുബന്ധിച്ച് രാജ്യത്തുടനീളം വിവിധ സംഘടനകളും മറ്റും ഘോഷയാത്രയും അനുസ്മരണ പരിപാടികളും സംഘടിപ്പിക്കും. ഭൗതികശരീരം സംസ്കരിച്ച ചൈത്യഭൂമിയിലും അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ച നാഗ്പുരിലെ ദീക്ഷഭൂമിയിലെ സ്മാരകത്തിലും ആയിരക്കണക്കിന് പേര് സംഗമിക്കും. 1891 ഏപ്രില്‍ 14ന് മധ്യപ്രദേശിലാണ് അംബേദ്കറുടെ ജനനം.തെലങ്കാനയില്‍ 125 അടി ഉയരമുള്ള അംബേദ്കര്‍ പ്രതിമ ഇന്നു മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അനാഛാദനം ചെയ്യും. ചടങ്ങില്‍ അംബേദ്കറുടെ കൊച്ചുമകന് പ്രകാശ് അംബേദ്കര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.