വാഷിങ്ടണ്‍ : കോര്‍പറേറ്റ് ഭീമന്മാരായ ആമസോണിന്റെ സീറ്റിലിലെ ആസ്ഥാനത്ത് പ്രതിഷേധിച്ച് ജീവനക്കാര്‍. കാലാവസ്ഥാ ലക്ഷ്യങ്ങളിലെ കമ്ബനിയുടെ പുരോഗതിയില്ലായ്മയും വര്‍ക്ക് ഫ്രം ഹോം ഒഴിവാക്കി ഓഫീസിലെത്തണം എന്ന തീരുമാനത്തിനും എതിരെയാണ് ആയിരക്കണക്കിന് ജീവനക്കാര്‍ ഉച്ചഭക്ഷണസമയത്ത് പ്രകടനം നടത്തിയത്.
കമ്ബനി ഓഹരി ഉടമകളുടെ വാര്‍ഷിക യോഗം നടന്ന് ഒരാഴ്ചയ്ക്കകമാണ് ജീവനക്കാരുടെ പ്രതിഷേധം.