ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അഡ്വ. ബി എ ആളൂരിനെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ആവശ്യം. നാഷണല്‍ അസോസിയേഷന് ഓഫ് സ്ട്രീറ്റ് വെണ്ടേഴ്സ് ഓഫ് ഇന്ത്യ ഭാരവാഹികകളാണ് വാര്‍ത്താസമ്മേളത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ പട്ടികയില്‍ ആളൂരിനെ ഉള്‍പ്പെടുത്തുവാന്‍ ആലുവ റൂറല്‍ എസ്പി, ഡിജിപി എന്നിവര്‍ സംസ്ഥാന ആഭ്യന്തരവകുപ്പിനോട് അഭ്യര്‍ഥിക്കണം. പ്രതിക്ക് ഏറ്റവും കൂടുതല്‍ ശിക്ഷ ഉറപ്പാക്കാന്‍ ആളൂരിന്റെ സാന്നിധ്യം ആവശ്യമാണെന്നു സംഘടന അഭിപ്രായപ്പെട്ടു.
കൊല്ലപ്പെട്ട കുട്ടിക്കും കുടുംബത്തിനും എല്ലവിധ നിയമസഹായവും ചെയ്യും. അതിഥി തൊഴിലാളികള്‍ക്ക് സംരക്ഷണം നല്കുന്നതില് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. വാര്‍ത്താസമ്മേളത്തില്‍ സംസ്ഥാന പ്രസിഡന്റ് എം എം ബഷീര്‍, ജനറല്‍ സെക്രട്ടറി മനോജ് കടമ്പാട്ട് എന്നിവര്‍ പങ്കെടുത്തു.