ബര്‍ലിന്‍: 14 വയസ്സുള്ള അള്‍ത്താരബാലനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ട്രിയര്‍ രൂപതയിലെ പുരോഹിതന് ഒരു വര്‍ഷവും എട്ട് മാസവും തടവ് ശിക്ഷ.
നേരത്തെ സാര്‍ബ്രൂക്കന്‍ ജില്ല കോടതി 69 കാരനായ വൈദികനെ ഒരു വര്‍ഷവും എട്ട് മാസവും തടവിന് ശിക്ഷിച്ചിരുന്നു. ഈ ശിക്ഷയാണ് ഫെഡറല്‍ കോടതി ശരിവെച്ചത്. 1997 ലാണ് കേസിന് ആസ്പദമായ സംഭവം.
അതേസമയം, 25 വര്‍ഷത്തിന് മുമ്ബാണ് സംഭവം നടന്നതെന്നും വൈദികനെ പൗരോഹിത്യത്തില്‍ നിന്ന് പിരിച്ചുവിടാനുള്ള നടപടിക്രമം പുരോഗമിക്കുകയാണെന്നുമാണ് ട്രിയര്‍ രൂപത അറിയിച്ചത്. 1980 മുതല്‍ കുട്ടികളെ പീഡിപ്പിച്ചതായി നിരവധി ആരോപണം നേരിടുന്നുമുണ്ട് ഇയാള്‍. 2016 മുതല്‍ വൈദികനായി പ്രവര്‍ത്തിക്കുന്നത് സഭ വിലക്കിയിട്ടുമുണ്ട്.