വിശുദ്ധ അൽഫോൻസാമ്മയുടെ സ്മരണാർഥം ഓസ്ട്രേലിയയിലെ ഫാമിലി കണക്ട് പ്രോജക്റ്റ് ഓസ്ട്രേലിയൻ തപാൽ വകുപ്പ് വഴി തയാറാക്കിയ പേഴ്സണലൈസ്ഡ് തപാൽ സ്റ്റാമ്പിന്റെ പ്രകാശനം മലങ്കര ഓർത്തഡോക്സ് സഭയുടെ പരമോന്നത തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ നിർവഹിച്ചു.
ഭരണങ്ങനത്തെ അൽഫോൻസാമ്മയുടെ ദേവാലയത്തിൽ നടന്ന ചടങ്ങിൽ പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് എമരിത്തൂസ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ, മാർ ജോസഫ് സ്രാമ്പിക്കൽ, മാർ ജോസഫ് കൊല്ലംപറമ്പിൽ, കെയർ ആൻഡ് ഷെയർ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, വികാരി ജനറൽമാർ, മുതിർന്ന വൈദികർ കാതോലിക്കാ ബാവായുടെ സോഷ്യൽ പ്രോജക്ട്സ് ഡയറക്ട്ടർ റോബർട്ട് കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.ആയിരം സ്റ്റാമ്പുകൾ ആണ് ആദ്യ ഘട്ടത്തിൽ പുറത്ത് ഇറങ്ങിയത്.