മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനും അഴിമതിവിരുദ്ധ പോരാളിയുമായ അലക്സി നവല്‍നിക്ക് 19 വര്‍ഷം തടവുശിക്ഷ വിധിച്ച് റഷ്യൻ കോടതി.
ഭീകരവാദ, ദേശവിരുദ്ധ കുറ്റങ്ങള്‍ ആരോപിച്ചുള്ള കേസിലാണ് ഈ ശിക്ഷ. സമാനമായ കേസില്‍ നവല്‍നി ഒമ്ബത് വര്‍ഷം തടവുശിക്ഷ അനുഭവിക്കുന്നതിനിടെയാണ് പുതിയ ശിക്ഷ.
അഴിമതിവിരുദ്ധ പോരാട്ടത്തിനായി നവല്‍നി സ്ഥാപിച്ച ഫൗണ്ടേഷൻ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. 2011-ല്‍ ആരംഭിച്ച ഫൗണ്ടേഷൻ നിയമവിരുദ്ധമാണെന്ന് 2021-ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.2020-ല്‍, നാഡികളെ തളര്‍ത്തുന്ന കടുത്ത വിഷബാധയേറ്റ് നവല്‍നി അതീവഗുരുതരാവസ്ഥയിലായിരുന്നു. തനിക്ക് നേരെയുള്ള ആക്രമണത്തിന് പിന്നില്‍ റഷ്യ ആണെന്നാണ് നവല്‍നി ആരോപിച്ചത്. വിഷബാധയേറ്റ് ജര്‍മനിയില്‍ ചികിത്സയിലായിരുന്ന നവല്‍നി 2021-ല്‍ റഷ്യയിലേക്ക് മടങ്ങിയെത്തിന് പിന്നാലെയാണ് അറസ്റ്റിലായത്.