തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ പണം കൈപ്പറ്റിയ സംഭവത്തിൽ പ്രതികരിച്ച് സിപിഎം നേതാവ് എ കെ ബാലൻ. വിഷയം പ്രതിപക്ഷം സഭയിൽ കൊണ്ടുവരാതിരുന്നതിനെ കുറിച്ചായിരുന്നു എ കെ ബാലന്റെ പ്രതികരണം. പിണറായിയുടെ മറുപടി ഭയന്നാണ് പ്രതിപക്ഷം വിഷയം കൊണ്ടുവരാതിരുന്നത് എന്ന് എകെ ബാലൻ പറഞ്ഞു. മാസപ്പടി പൊട്ടിത്തെറി ഉണ്ടാക്കാൻ പോകുന്നത് കോൺഗ്രസിലും യുഡിഎഫിലും ആണ്. അടിയന്തര പ്രമേയം അവതരിപ്പിക്കാൻ യുഡിഎഫിന് എന്തായിരുന്നു തടസം എന്നും എകെ ബാലൻ ചോദിച്ചു. വിവാദം കേരള സമൂഹം പരമപുച്ഛത്തോടെയാണ് കാണുന്നത്. കോൺഗ്രസിൽ ഇക്കാര്യത്തിൽ വൈരുധ്യം മൂർച്ഛിക്കും. ജുഡീഷ്യൽ അന്വേഷണം ആവശ്യമാണെന്ന അഭിപ്രായം ഇപ്പോൾ വിഡി സതീശന് ഉണ്ടോ എന്നും എകെ ബാലൻ ചോദിച്ചു.