മെൽബൺ : മെൽബണിലെ നിറസാന്നിദ്ധ്യമായിരുന്ന അജി പുനലൂർ മലയാളികളുടെ ഇടയിൽ നിന്നും ഓർമ്മയായി. ബുധനാഴ്ചയാണ് മെൽബണിലെ സൗത്തിലുള്ള ഫ്രാക്സ്റ്റൺ ഹോസ്പിറ്റലിൽ വച്ച് അജി മരണപ്പെട്ടത്. എല്ലാവരോടും വളരെ സൗമ്യതയിലും സന്തോഷത്തിലും സ്നേഹത്തിലും ഇടപെട്ടിരുന്ന അജി പുനലൂരിന്റെ വേർപാട് മലയാളികളെ വളരെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. മെൽബൺ മലയാളി ഫെഡറേഷൻ്റെ പ്രസിഡൻ്റായി നാളുകൾ അദ്ദേഹം പ്രവർത്തിച്ചിരുന്നു.
മരണാനന്തരം തന്റെ അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതപത്രം, നേരത്തെ തന്നെ അദ്ദേഹം തയ്യാറാക്കി വച്ചിരുന്നതിൻ പ്രകാരം, അതിന് വേണ്ടുന്ന കാര്യങ്ങൾ ചെയ്യുവാൻ അധികൃതർ നടപടികൾ നടത്തിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ ഭൗതീക ശരീരം, ഓസ്ട്രേലിയയിലെ നിയമക്രമങ്ങൾ പൂർത്തിയാക്കി കേരളത്തിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.മെൽബണിൽ നിയമനടപടികൾ പൂർത്തിയായാൽ പൊതുദർശനവും ഉണ്ടാവും.
കുറച്ച് ദിവസങ്ങൾക്കു മുൻപ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ, തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാനുള്ള ശ്രമങ്ങളെ പരാജയപ്പെടുകയായിരുന്നു.ഭാര്യ ജീന, രണ്ട് മക്കൾ