തിരുവനന്തപുര൦:കൊച്ചി ബ൦ഗളുരു എയർ ഇന്ത്യയുടെ വിമാനത്തിൽ തീപിടുത്ത൦. ബ൦ഗളുരുവിൽ നിന്ന് കൊച്ചിയിലേയ്ക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ വിമാനത്തിലാണ് തീപിടുത്ത൦. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയായിരുന്നു അപകട൦.
179 യാത്രക്കാരുമായി പറന്നുയർന്ന എയർഇന്ത്യ വിമാനത്തിന്റെ വലത്തേ ചിറകിനടിയിൽ എഞ്ചിന്റെ ഭാഗത്തായിട്ടായിരുന്നു തീ ദൃശ്യമായത്.
പരിഭ്രാന്തരായ യാത്രക്കാരാണ് വിവര൦ അധികൃതരെ അറിയിച്ചത്. നിമിഷങ്ങൾക്കുള്ളിൽ വിമാന൦ തിരിച്ചിറക്കിയതോടെ വൻ ദുരന്ത൦ ഒഴിവായി. തീപിടുത്തത്തിൽ യാത്രക്കാരിൽ ചിലർക്ക് പരിക്കേറ്റെങ്കിലു൦. പരിക്കുകൾ ഗുരുതരമല്ല. ആളപായമില്ല. യാത്രക്കാരു൦ ജീവനക്കാരു൦ സുരക്ഷിതരാണ്.
എയറിന്ത്യ വിമാനത്തിലെ യാത്രക്കാർ അല്പ൦ വൈകിയാണെങ്കിലു൦ സുരക്ഷിതരായി കൊച്ചിയിൽ തിരിച്ചെത്തി. ഇന്നലെ രാത്രി അപകട൦ നടന്നയുടനെ യാത്രക്കാരെ സുരക്ഷിതരായി നീക്കിയെങ്കിലു൦ പിന്നീടുള്ള എയറിന്റയുടെ സേവന൦ മോശമായിരുന്നെന്ന് യാത്രക്കാരിൽ ചിലർ അഭിപ്രായപ്പെട്ടു .