സിഡ്നി: വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിനെ തുടർന്ന് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഡൽഹിയിൽ നിന്ന് സിഡ്നിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. ഏഴോളം യാത്രക്കാർക്ക് പരിക്കേറ്റു.
പരിക്കേറ്റവർക്ക് വിമാനത്തിൽ വച്ചുതന്നെ പ്രാഥമിക വൈദ്യസഹായം നൽകി. വിമാനം സിഡ്നിയിൽ ഇറങ്ങിയശേഷം പരിക്കേറ്റവർക്ക് കൂടുതൽ ചികിത്സ ലഭ്യമാക്കിയതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.