എങ്ങും രജനികാന്ത് ചിത്രം ജയിലറിന്റെ ആവേശം കൊടുമ്പിരി കൊണ്ടിരിക്കെ തെലുങ്കില്‍ റെക്കോർഡുകൾ ഭേദിച്ച് ‘പുഷ്പ 2’. മറ്റൊരു ഇന്ത്യൻ സിനിമയ്ക്കും ലഭിക്കാത്ത അംഗീകാരമാണ് റിലീസിന് മുൻപ് അല്ലു അർജുൻ ചിത്രം നേടിയിരിക്കുന്നത്. അതായത്, ഇൻസ്റ്റാഗ്രാമിൽ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ഏഴ് മില്യൺ ലൈക്കുകൾ ലഭിച്ച ആദ്യ ഇന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ് പുഷ്പ 2 ഇപ്പോൾ. തെന്നിന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. ആദ്യഭാഗമായ പുഷ്പയ്ക്ക് ലഭിച്ച അംഗീകാരങ്ങൾ തന്നെയാണ് അതിന് കാരണം. മലയാളികളും ഏറെ പ്രതീക്ഷയോടെ ആണ് സിനിമയ്ക്കായി കാത്തിരിക്കുക്കുന്നത്. അതിനുള്ള പ്രധാനകാരണം ഫഹദ് ഫാസിൽ ആണ്. ചിത്രത്തിൽ വില്ലൻ കഥാപാത്രമായാണ് ഫഹദ് എത്തുന്നത്. പുഷ്പയിൽ അവസാന ഭാഗത്ത് വന്ന് പോയ ഫഹദ് വൻ ഹൈപ്പാണ് നൽകിയത്. രണ്ടാം ഭാഗത്തിൽ ഫഹദും അല്ലു അർജുനും ഏറ്റുമുട്ടുന്ന രംഗങ്ങൾ ഉണ്ടാകും എന്നാണ് സൂചനകൾ.