ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകള് വഴി വസ്ത്രങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് കിടിലൻ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍.
‘എഐ വെര്‍ച്വല്‍ ട്രൈ ഓണ്‍’ എന്ന പുതിയ ഫീച്ചറിനാണ് ഗൂഗിള്‍ രൂപം നല്‍കിയിരിക്കുന്നത്. ഈ ഫീച്ചറിലൂടെ ഓണ്‍ലൈനായി വസ്ത്രം വാങ്ങുമ്ബോള്‍, ആ വസ്ത്രം തന്റെ ശരീരപ്രകൃതിക്ക് ഇണങ്ങുന്നതാണോ എന്ന് ഉപഭോക്താവിന് പരിശോധിക്കാൻ സാധിക്കും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് രംഗത്തെ നൂതന സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ഥ സ്റ്റൈലുകളിലും, സൈസുകളിലും, നിറങ്ങളിലുള്ള അനുയോജ്യമായ വസ്ത്രങ്ങള്‍ കണ്ടെത്താൻ ഫീച്ചര്‍ സഹായിക്കുന്നതാണ്.
ഒരു വസ്ത്രത്തിന്റെ ചിത്രം ഉപയോഗിച്ച് ആ ചിത്രത്തില്‍ വളരെ കൃത്യമായി ശരീരത്തില്‍ ധരിപ്പിക്കാനും, മടക്കാനും നിവര്‍ത്താനും, ചുളിവുകള്‍ ഉണ്ടാക്കാനുമെല്ലാം ഈ പുതിയ ജനറേറ്റീവ് എഐ മുഖാന്തരം സാധിക്കും. മെഷീൻ ലേര്‍ണിംഗ്, വിഷ്വല്‍ മാച്ചിംഗ് അല്‍ഗോരിതം തുടങ്ങിയവയുടെ സഹായത്തോടെയാണ് ഈ ഫീച്ചര്‍ ലഭ്യമാക്കിയിട്ടുള്ളത്.
എച്ച് & എം, എവര്ലേൻ, ആന്ത്രോപോളജി തുടങ്ങിയ ബ്രാൻഡുകളില്‍ എല്ലാം ഈ സംവിധാനം പ്രവര്‍ത്തിക്കുന്നതാണ്. നിലവില്‍, സ്ത്രീകളുടെ വസ്ത്രങ്ങള്‍ മാത്രമാണ് ഇത്തരത്തില്‍ തിരഞ്ഞെടുക്കാൻ സാധിക്കുക. അധികം വൈകാതെ തന്നെ പുരുഷന്മാരുടെ വസ്ത്രങ്ങള്‍ക്ക് വേണ്ടിയുള്ള ഫീച്ചറും അവതരിപ്പിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്.