തിരുവനന്തപുരം: എ ഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങിയ ആദ്യ ദിവസം ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്നു ഇത് നല്ല സൂചനയാണെന്നും ഗതാഗത മന്ത്രി ആന്റണി രാജു. ഗതാഗത നിയമലംഘനങ്ങളുടെ കണക്കിൽ ഏകദേശം നാല് ലക്ഷത്തിലധികം കുറവാണ് ഒറ്റയടിക്ക് ഉണ്ടായതെന്നാണ് മന്ത്രി കണക്ക് വിവരിച്ച് വ്യക്തമാക്കിയത്. എ ഐ ക്യാമറകളുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നതിനു മുന്‍പുള്ള ദിവസം 4.5 ലക്ഷവും ഉദ്ഘാടന ദിവസം 2.8 ലക്ഷവുമായിരുന്ന നിയമലംഘനങ്ങള്‍ ഇന്നലെ 1.93 ലക്ഷമായി കുറയുകയുകയുണ്ടായി. എന്നാല്‍ തിങ്കളാഴ്ച രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ കേരളത്തിൽ ആകെ 28,891 നിയമലംഘനങ്ങൾ മാത്രമാണ് ഉണ്ടായതെന്നും മന്ത്രി വ്യക്തമാക്കി.