കോഴിക്കോട്: എഐ ക്യാമറ വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അപകടങ്ങൾ കുറക്കാനാണ് പദ്ധതി നടപ്പാക്കിയത്. പുകമറ സൃഷ്ടിച്ച് പദ്ധതി തടയാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവ് ആരെന്ന തർക്കമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ഇരുചക്രവാഹനയാത്രക്കാരുടെ പ്രശ്നങ്ങൾ കേന്ദ്രവുമായി സംസാരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളം മതനിരപേക്ഷതയുടെ കേന്ദ്രമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഒരു വിഭാഗം കൂടെ ചേരുമെന്ന ബിജെപിയുടെ ചിന്ത വെറുതെയാണ്. കേരളത്തിൽ ആർഎസ്എസ് വേരോട്ടം കിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു. മത നിരപേക്ഷത തകർക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.