മസാച്യുസെറ്റ്സ് പ്രായം കുറയ്ക്കാനുള്ള മരുന്ന് കണ്ടെത്തിയെന്ന് പ്രഖ്യാപിച്ച് അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍.
ഇതിനായുള്ള ഗുളിക തയ്യാറാക്കാൻ ആവശ്യമായ ആറ് മരുന്നിന്റെ മിശ്രിതമാണ് കണ്ടെത്തിയത്. 12ന് ഇറങ്ങിയ ‘ഏജിങ്’ എന്ന ജേണലില്‍ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചു.
മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വിവിധ ഘടകങ്ങളാണ് ഓരോ മരുന്നിലും ഉള്ളത്. മൂന്നു വര്‍ഷത്തെ ശ്രമമാണ് ഫലം കണ്ടതെന്ന് സംഘാംഗം ഡേവിഡ് സിൻക്ലെയര്‍ ട്വീറ്റ് ചെയ്തു. എലിയിലും കുരങ്ങിലും പരീക്ഷണം വിജയിച്ചു. അടുത്തവര്‍ഷം അവസാനത്തോടെ മനുഷ്യരില്‍ പരീക്ഷിക്കും.