പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിന്റെ തിരോധാന കേസിൽ അറസ്റ്റിലായ ഭാര്യ അഫ്സാന സംസാരിക്കുന്നത് പരസ്പര വിരുദ്ധമായിട്ടാണെന്ന് കൂട്ടുകാരി ഷാനി. ഇന്നലെ തന്റെ സാന്നിധ്യത്തിൽ ഏറെനേരം പൊലീസ് അഫ്സാനയെ ചോദ്യം ചെയ്തിരുന്നു. നൗഷാദിനെ കൊലപ്പെടുത്തി എന്ന് അഫ്സാന പൊലീസിനോട് ആവർത്തിക്കുന്നുണ്ട്. മൃതദേഹം മറ്റൊരാളുടെ സഹായത്തിൽ മാറ്റിയെന്നാണ് അഫ്സാനയുടെ പുതിയ മൊഴി. എന്നാൽ, ഇത് എവിടേക്കാണെന്ന് പറയുന്നില്ലെന്നും അഫ്സാനയുടെ കൂട്ടുകാരി ഷാനി ന്യൂസിനോട് പറഞ്ഞു. മൃതദേഹം പെട്ടി ഓട്ടോയിൽ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയെന്നാണ് അഫ്സാന പറയുന്നതെന്നും ഷാനി കൂട്ടിച്ചേര്‍ത്തു.