മുംബൈ: ലോകത്തെ ഏറ്റവും സമ്പന്നരായ പത്ത് ക്രിക്കറ്റ് താരങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം ‘ദ് വേൾഡ് ഇൻഡെക്സ്’ പുറത്തുവിട്ടിരുന്നു. ട്വിറ്റർ വഴി പ്രചരിച്ച പട്ടിക പ്രകാരം ഓസ്ട്രേലിയ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റൻ ആദം ഗിൽക്രിസ്റ്റാണ് ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് താരം. എന്നാൽ അതല്ല സത്യമെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
ലോകപ്രശസ്ത ഫിറ്റ്നസ് സെന്റര്‍ എഫ്45ന്റെ സിഇഒ ആദം ഗിൽക്രിസ്റ്റിനെ ക്രിക്കറ്റ് താരമെന്നു തെറ്റിദ്ധരിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയതാകാമെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇദ്ദേഹത്തിന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ആദം ഗിൽക്രിസ്റ്റുമായി ഒരു ബന്ധവുമില്ല.
ഗിൽക്രിസ്റ്റിന് ഏകദേശം 380 മില്യൻ ഡോളറിന്റെ സ്വത്തുക്കളുണ്ടെന്നാണ് ഈ കണക്കിൽ പറയുന്നത്. അതേസമയം 2022ൽ 500 മില്യൻ ഡോളർ വരുമാനം ഉണ്ടാക്കിയതോടെയാണ് ഫിറ്റ്നസ് സെന്റർ സിഇഒ ആദ്യമായി വാർത്തകളിൽ ഇടം പിടിച്ചത്.