ബോളിവുഡിന്റെ സ്റ്റൈലിഷ് താരമാണ് ഹൃത്വിക് റോഷൻ. ബോളിവുഡിന്റെ ഗ്രീക്ക് ദേവൻ എന്നറിയപ്പെടുന്ന ഹൃത്വിക്, ബി ടൗണിൽ മാത്രമല്ല ഇന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള താരമാണ്. മറ്റേതൊരു ബോളിവുഡ് താരങ്ങളെ പോലെ ഹൃത്വികിന്റെയും വ്യക്തി ജീവിതം വാർത്തകളിൽ ഇടംനേടാറുണ്ട്. അത്തരത്തിൽ ഹൃത്വിക് റോഷനും സബാ ആസാദും പ്രണയത്തിലാണ് എന്നത് പരസ്യമായ രഹസ്യമാണ്. ഹൃത്വിക്കും സബയും ഡേറ്റിംഗ് നടത്തുന്നുവെന്ന വാര്‍ത്ത ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ടൊരു വാർത്തയാണ് പുറത്ത് വരുന്നത്.
അധികം വൈകാതെ ഹൃത്വിക്കും സബയും വിവാഹിതരാകുമെന്നാണ് സൂചന. കുടുംബത്തിന്റെ സമ്മതത്തിന് വേണ്ടി കാത്തിരിക്കയാണെന്നും സമ്മതം ലഭിച്ചാൽ വിവാഹ ജീവിത്തിലേക്ക് കടക്കാം എന്ന് രണ്ട് പേരും തീരുമാനിച്ചതായി ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതു സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. 49കാരനായ ഹൃതിക് റോഷനും 37കാരിയായ സബയും വിവാഹിതരാകാൻ പോകുന്നെന്ന് ഗോസിപ്പുകൾ നേരത്തെയും പുറത്തുവന്നിരുന്നു വന്നിരുന്നു. എന്നാൽ അന്ന് നടന്റെ കുടുംബം ഈ വാർത്തകൾ നിക്ഷേധിക്കുകയും ചെയ്തതാണ്.
അതേസമയം, വാർ 2 വരുന്നുവെന്നാണ് വിവരം. യാഷ് രാജിന്റെ സ്വന്തം സ്പൈ യൂണിവേഴ്സില് പെടുന്ന ചിത്രത്തില്‍ ഹൃത്വിക് റോഷൻ ടൈഗര്‍ ഷെറോഫും ആയിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ തെലുങ്ക് സൂപ്പർസ്റ്റാർ ജൂനിയര്‍ എന്‍ടിആര്‍ എത്തുന്നു എന്ന വാർത്തകളും വന്നിരുന്നു. കിയാര അദ്വാനി ചിത്രത്തില്‍ നായികയാകും എന്നാണ് റിപ്പോര്‍ട്ട്. വാര് 2വില്‍ സൂപ്പർ ചാരനായ കബീറിന്റെ വേഷം ഹൃത്വിക് വീണ്ടും അവതരിപ്പിക്കുമ്പോള്‍. ജൂനിയർ എൻടിആർ ചിത്രത്തിലെ വില്ലന്‍ വേഷത്തിലായിരിക്കുമോ എത്തുക എന്ന സസ്പെന്‍സാണ് ഇനി ബാക്കി.