പെർത്ത് : ഓസ്ട്രേലിയൻ മലയാളികൾക്ക് നൊമ്പരമായി മലയാളി യുവാവ് ബൈക്ക് അപകടത്തിൽ മരണപ്പെട്ടു.
റോയൽ തോമസിൻ്റെയും ശ്രീമതി ഷീബ സ്റ്റീഫൻ്റെയും മകൻ അഷിൻ റോയലാണ് (24) ഇന്നലെ രാത്രി കാനിംഗ്വെയിലിലുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചത് . ദുഷ്കരമായ സമയത്ത് തങ്ങളുടെ ഹൃദയംഗമമായ അനുശോചനവും പ്രാർത്ഥനയും ദുഃഖിതരായ കുടുംബത്തോടൊപ്പമുണ്ടെന്ന് മലയാളി അസോസിയേഷൻ ഓഫ് പെർത്ത് ഭാരവാഹികൾ അറിയിച്ചു.
സംസ്കാര ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണെന്ന് കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.