നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് ഹൃദയസ്തംഭനമൂലം മരിച്ച ഓസ്ട്രേലിയൻ പ്രവാസി മലയാളി അഭിഷേക് ജോസിന്റെ സംസ്കാരച്ചടങ്ങുകൾ ഇന്ന് (ബുധനാഴ്ച) ഇടുക്കി ജില്ലയിലെ പടമുഖത്ത് നടക്കും.
ഭൗതീകശരീരം തൊടുപുഴ ചാഴിക്കാട്ട് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ ഏഴുമണി മുതൽ എട്ടരവരെ ആശുപത്രിയിൽ പൊതുദർശനത്തിന് ശേഷം സ്വദേശമായ പടമുഖത്ത് എത്തിക്കും. തുടർന്ന് മൂന്നരക്ക് പടമുഖം തിരുഹൃദയ ഫൊറോന പള്ളിയിൽ സംസ്കാരച്ചടങ്ങുകൾ നടക്കും.
ഓസ്ട്രേലിയയിലെ കെയിൻസിൽ നിന്നും ഒരാഴ്ചത്തെ അവധിക്ക് നാട്ടിൽ പോയി തിരികെ മടങ്ങുകയായിരുന്ന അഭിഷേക്, നെടുമ്പാശ്ശേരി എയർപോർട്ടിൽ ചെക്കിങ് ചെയ്യാൻ പോകുന്ന വഴി കുഴഞ്ഞു വീഴുകയായിരുന്നു. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അഭിഷേകിന് ഒരുവിധത്തിലുള്ള സഹായവും എയർപോർട്ട് അതോറിറ്റിയിൽ നിന്നോ crpf ഉദോഗസ്ഥരിൽ നിന്നോ കിട്ടിയില്ലെന്നത് ഓസ്ട്രേലിയൻ പ്രവാസികൾക്കിടയിൽ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.