വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് കൈത്താങ്ങായി സെപ്റ്റംബർ 9, 10 തീയതികളിൽ ചൂരൽ മലയിൽ സൗജന്യ ടൂവീലർ ക്യാമ്പയിൻ നടത്തപ്പെടുമെന്ന് ABCD ടൂവീലർ വാട്സ്ആപ്പ് കൂട്ടായ്മ അറിയിച്ചു.കേരളത്തിലെ ടൂവീലർ മെക്കാനികളുടെ ഏറ്റവും വലിയ വാട്സ്ആപ്പ് കൂട്ടായ്മയാണ് എബിസിഡി ടൂവീലർ ടെക്നിക്കൽ ഗ്രൂപ്പ്.
വയനാട്ടിലെ ചൂരൽ മലയിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിൽ കേടുപാടുകൾ വന്ന ടൂവീലർ വാഹനങ്ങൾ പൂർണമായും റിപ്പയർ ചെയ്തു കൊടുക്കുന്നതിനു വേണ്ടിയാണ് ഈ ദ്വിദിന ക്യാമ്പ്.അതോടൊപ്പം നഷ്ടപ്പെട്ടുപോയ രണ്ട് ടൂവീലർ വർക്ക് ഷോപ്പുകൾ കൽപ്പറ്റയിൽ രണ്ട് റൂമുകൾ എടുത്ത് എല്ലാവിധ സൗകര്യങ്ങളോടുകൂടി പ്രവർത്തന സജ്ജമാക്കുമെന്നും ABCD ടൂവീലർ വാട്സ്ആപ്പ് കൂട്ടായ്മ അറിയിച്ചു.
കേരളത്തിലെ14 ജില്ലകളിലും 14 അഡ്മിന്മാരുടെ മേൽനോട്ടത്തിൽ ടൂവീലർ വർഷോപ്പുകളുടെ സഹയാത്രിയായി എബിസിഡി വാട്സാപ്പ് കൂട്ടായ്മ പ്രവർത്തിച്ചു വരുന്നു.