പാരീസ്: മൈക്രോബ്ലോഗിംഗ് മാധ്യമമായ ട്വിറ്റര്‍ ഏറ്റെടുത്ത ലോകകോടീശ്വരൻ ഇലോണ്‍ മസ്കിന് തിരിച്ചടികള്‍ തീരുന്നില്ല.
ഏറ്റവുമൊടുവില്‍ വാര്‍ത്താ ഏജൻസിയായ എഎഫ്പിയാണ് ട്വിറ്ററിനെതിരെ രംഗത്ത് വന്നത്. വാര്‍ത്തകള്‍ക്ക് പണം ഈടാക്കുന്നതിനായാടക്കം ട്വിറ്ററിനെ എക്സെന്ന് റീ ബ്രാൻഡ് ചെയ്തിരിക്കെ, കോപ്പിറൈറ്റ് കേസാണ് എഎഫ്പി നല്‍കിയിരിക്കുന്നത്. അവരുടെ വരുമാനത്തില്‍നിന്ന് ആനുപാതിക വിഹിതം വേണമെന്നാണ് ആവശ്യം.
എക്സ്, ഫേസ്ബുക്ക്, ഗൂഗ്ള്‍ തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ക്ക് തങ്ങളുടെ വാര്‍ത്തകളിലൂടെയും ചിത്രങ്ങളിലൂടെയുമാണ് കൂടുതല്‍ ജനകീയത ലഭിക്കുന്നതെന്നും അതിനാല്‍ ലാഭത്തിലൊരു വിഹിതം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നുമാണ് മാധ്യമ സ്ഥാപനങ്ങള്‍ പറയുന്നത്. 2019ലെ യൂറോപ്യൻ യൂണിയൻ നിയമം കൂടി ഈ വാദത്തിന് സഹായകരമാണ്. നൈബറിംഗ് റൈറ്റ്സെന്ന ഈ വകുപ്പ് പ്രകാരം ചില ഫ്രഞ്ച് മാധ്യമങ്ങള്‍ക്ക് ഗൂഗ്ളും ഫേസ്ബുക്കും പണം നല്‍കുന്നുണ്ട്. എന്നാല്‍ ഈ വിഷയം എക്സ് ചര്‍ച്ച ചെയ്യുന്നു പോലുമില്ലെന്നാണ് എഎഫ്പി കുറ്റപ്പെടുത്തുന്നത്.