കേരളത്തിൽ മാത്രമല്ല വിദേശത്തും ആടുജീവിതം കളക്ഷനിൽ വൻ കുതിപ്പ് രേഖപ്പെടുത്തുന്നു എന്നാണ് റിപ്പോർട്ട്.ഓസ്ട്രേലിയൻ ബോക്സ് ഓഫീസിലും ആദ്യയാഴ്ച കളക്ഷനിൽ റെക്കോർഡിട്ടിരിക്കുകയാണ് ആടുജീവിതം. ആടുജീവിതം ഓസ്ട്രേലിയയിൽ ഇപ്പോൾ വരെ നേടിയിരിക്കുന്നത് അര മില്യൺ ഡോളർ ആണെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കളക്ഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നത്.ഓസ്ട്രേലിയയിൽ ആദ്യമായാണ് ഒരു മലയാള സിനിമ ആദ്യ ആഴ്ചയിൽ തന്നെ റെക്കോർഡ് കളക്ഷൻ നേടിയിരിക്കുന്നത് .
Wanderlust ഫിലിംസാണ് ഓസ്ട്രേലിയയിലും, ന്യൂസിലൻഡിലും ചിത്രം പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്. മലയാള സിനിമ ഇതുവരെ കാണാത്ത റിലീസ് ആണ് Wanderlust ഫിലിംസ് ആടുജീവിതത്തിനായി തയ്യാറാക്കിയത്.
റെക്കോർഡുകൾ പലതും പൃഥ്വിരാജിന്റെ ആടുജീവിതം സിനിമയ്ക്ക് മുന്നിൽ തകരും എന്നാണ് റിപ്പോർട്ടുകൾ. ആടുജീവിതത്തിന്റെ നേട്ടം വെറും ആറ് ദിവസം കൊണ്ടാണ് എന്നതും പ്രാധാന്യം അർഹിക്കുന്നുവെന്ന് സിനിമാ ട്രേഡ് അന്നലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. ആടുജീവിതത്തിന്റെ ബജറ്റ് ഏകദേശം 82 കോടി രൂപയായിരുന്നു. നിലവിലെ സൂചനകൾ മലയാളത്തിന്റെ എക്കാലത്തെയും കളക്ഷൻ റെക്കോർഡ് പൃഥ്വിരാജിന്റെ പേരിൽ എത്തുമോ എന്ന ആകാംക്ഷ ഉണ്ടാക്കുന്നത് ആണ്.