ആലപ്പുഴ: ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവിനെയാണ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 21 -ാം വാർഡിൽ കരിയിൽ വീട്ടിൽ വിനു (വിമൽ ചെറിയാൻ-22) ആണ് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 12നാണ് കേസിനാസ്പദമായ സംഭവം. വിമൽ പെൺകുട്ടിയെ ബൈക്കിൽ കയറ്റി വീട്ടിൽ എത്തിച്ചാണ് പീഡനം നടത്തിയത്. പെൺകുട്ടി പീഡനത്തിനിരയായ വിവരം സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ, കാട്ടുർ മങ്കടക്കാട് ജംഗ്ഷന് അടുത്തുള്ള വീട്ടിൽ നിന്നും ഒളിവിൽ പോയ പ്രതിയെ കലവുരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പോക്സോ ചുമത്തിയാണ് പൊലീസ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്.