അള്ളാഹു അക്ബര്‍ വിളിച്ച് 10 വയസുകാരിയുടെ വയറ്റില്‍ കുത്തിയ തീവ്ര ഇസ്ലാമിസ്റ്റായ യുവാവ് പിടിയില്‍ . സ്വീഡന് മധ്യ ഗോഥന്‍ബര്‍ഗിലെ പാര്‍ക്കില്‍ മുത്തശ്ശിക്കും മുത്തച്ഛനുമൊപ്പമെത്തിയ പത്തുവയസ്സുകാരിയെയാണ് ഇയാള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത് .”അള്ളാഹു അക്ബര്‍” എന്ന് ഉറക്കെ വിളിച്ചായിരുന്നു അക്രമം. പാര്‍ക്കില്‍ ഉണ്ടായിരുന്നവരെയും അക്രമി കത്തി കാട്ടി ഭീഷണിപ്പെടുത്തി.തുടര്‍ന്ന് ബ്രണ്സ്പാര്ക്കന് പോലീസ് സ്ഥലത്തെത്തിയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . സ്ഥിതി അതീവഗുരുതരമാണെന്നും പോലീസ് അറിയിച്ചു. കുട്ടിക്ക് വയറ്റില്‍ നിന്ന് ഗുരുതരമായ രീതിയില്‍ രക്തസ്രാവം ഉണ്ടായിരുന്നുവെന്ന് വെസ്റ്റ് റീജിയണിലെ പോലീസിന്റെ പ്രസ് വക്താവ് തോമസ് ഫക്സ്ബോര്ഗ് പറഞ്ഞു
പാര്‍ക്കില്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചാണ് 35 വയസ്സുള്ള കുറ്റവാളിയെ പിടികൂടിയത് .ആക്രമണത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല, കുറ്റവാളിയും പെണ്‍കുട്ടിയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും പോലീസ് പറഞ്ഞു.