കൊച്ചി: മൂവാറ്റുപുഴയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വിദ്യാർത്ഥിനിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസിൽ ബൈക്കോടിച്ച ആൻസൺ റോയിയെ റിമാൻഡ് ചെയ്തു. മൂവാറ്റുപുഴ കോടതിയാണ് 14 ദിവസത്തേക്ക് റിമാൻഡ്ചെയ്തത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആൻസൺ ആശുപത്രി വിട്ടതിനെ തുടർന്നാണ് ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് മൂവാറ്റുപുഴ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. രാവിലെ വൈദ്യ പരിശോധന നടത്തിയ ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.
ആൻസണെതിരെ കുറ്റകരമായ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ആൺസണ് ലൈസൻസോ ലേണേഴ്സ് ലൈസൻസോ ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് മൂവാറ്റുപുഴ നിർമ്മല കോളജിലെ വിദ്യാർത്ഥിയും വാളകം കുന്നക്കൽ വടക്കേ പുഷ്പകം വീട്ടിൽ നമിത ആൻസൺ അമിത വേഗത്തിൽ ഓടിച്ച ബൈക്കിടിച്ച് മരിച്ചത്.