മലപ്പുറം: മൂന്നര വയസ്സുള്ള കുട്ടിയെ ഉൾപ്പെടെ 4 മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് 34 വയസ്സുള്ള യുവതി 18 കാരനൊപ്പം ഒളിച്ചോടിയതായി പരാതി. താഴെ ചേളാരിയിൽ താമസിക്കുന്ന ബിഹാർ സ്വദേശി റഹീമാണ് പൊലീസിൽ പരാതി നൽകിയത്. ഭാര്യ നജ്മയാണ് കൂടെ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശി രാജുവിനൊപ്പം പോയതെന്ന് പരാതിയിൽ പറയുന്നു. റഹീമും ഭാര്യയും നാല് മക്കളും താഴെ ചേളാരിയിലെ ക്വാർട്ടേഴ്സിലായിരുന്നു താമസിച്ചിരുന്നത്. റഹീം മാർബിൾ ജോലിക്കാരനാണ്. ഭാര്യ നജ്മ കുബ്ബൂസ് കമ്പനിയിലെ ജോലിക്കാരിയാണ്. രാജുവും കുബ്ബൂസ് കമ്പനിയിലെ ജോലിക്കാരനാണ്. കഴിഞ്ഞ ദിവസമാണ് ഇവരെ രണ്ട് പേരെയും കാണാതായത്. ഇരുവരുടെയും ഫോണുകളും സ്വിച്ച് ഓഫാണെന്ന് പൊലീസ് പറഞ്ഞു.