പാരിസ്: ഫ്രഞ്ച് ആല്‍പ്സിലെ തടാകക്കരയില്‍ കളിച്ചുകൊണ്ടിരുന്ന പ്രീ-സ്കൂള്‍ കുട്ടികളെ കത്തിക്കൊണ്ട് ആക്രമിച്ചു.
നാല് പിഞ്ചുകുഞ്ഞുങ്ങടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. സിറയിൻ അഭയാര്‍ഥിയായ അബ്ദല്മാഷി (31) ആണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് പിടികൂടി. 22 മാസം മുതല്‍ മൂന്നുവയസുവരെയുള്ള കുട്ടികളെയാണ് ഇയാള്‍ ആക്രമിച്ചത്. പരിക്കേറ്റ മൂന്നുവയസുള്ള രണ്ടുകുട്ടികളുടെയും മുതിര്‍ന്ന ഒരാളുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്വിറ്റ്സര്‍ലൻഡിന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഫ്രഞ്ച് ആല്‍പ്സിലെ മനോഹരമായ ഒരു നഗരമാണ് അനെസി. ഇവിടെ കുട്ടികളുമായെത്തിയവര്ക്ക് നേരെയാണ് അക്രമി കത്തിയുമായി ആക്രമണം നടത്തിയത്. കുട്ടികളെ രക്ഷിക്കുന്നതിനിടെയിലാണ് മുതിര്‍ന്നവര്‍ക്കും പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 9.45 ഓടെയാണ് ആക്രമണം.കുട്ടികളെ ഇയാള്‍ പല തവണ കുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ എല്ലാവരും അഞ്ചുവയസില്‍ താഴെയുള്ളവരാണ്.
ആക്രമണം ഞെട്ടിക്കുന്നതായിരുന്നെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചു. പരിക്കേറ്റ കുടുംബങ്ങള്‍ക്ക് എല്ലാ സഹായവും ചെയ്യുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. സംഭവത്തില്‍ പാര്‍ലമെന്റ് ഒരുമിനിറ്റ് മൗനം ആചരിച്ചു. അക്രമിയുടെ ലക്ഷ്യമെന്തായിരുന്നെന്ന് അന്വേഷിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.