പാരാമാറിബൊ: തെക്കനമേരിക്കൻ ചെറുരാജ്യമായ സുരിനാമിന്‍റെ പരമോന്നത സിവിലിയൻ ബഹുമതി ഏറ്റുവാങ്ങി ഇന്ത്യൻ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു.
പ്രസിഡൻഷ്യല്‍ കൊട്ടാരത്തില്‍നടന്ന ചടങ്ങില്‍ സുരിനാം പ്രസിഡന്‍റ് ചന്ദ്രികപെര്‍സാദ് സന്തോഖിയാണ് ഗ്രാൻഡ് ഓര്‍ഡര്‍ ഓഫ് ദ ചെയിൻ ഓഫ് ദ യെല്ലോ സ്റ്റാര്‍ പുരസ്കാരം മുര്‍മുവിന് സമ്മാനിച്ചത്.
സുരിനാമിലെ ഇന്ത്യൻ സമൂഹത്തിന് പുരസ്കാരം സമര്‍പ്പിക്കുന്നതായി മുര്‍മു അറിയിച്ചു. മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ചയാണ് മുര്‍മു സുരിനാമിലെത്തിയത്.