ചൊവ്വാഴ്ച എന്‍ജിന്‍ തകരാറുമൂലം മോസ്‌കോയില്‍ എയര്‍ഇന്ത്യ വിമാനം അടിയന്തരമായി ഇറക്കിയത് മൂലം കഷ്ടപ്പെടുന്നതും കുട്ടികളും പ്രായമായവരുമടക്കമുള്ള യാത്രക്കാര്‍.
ഭാഷ പ്രശ്‌നങ്ങളും ഭക്ഷണവും താമസ സൗകര്യങ്ങളില്ലാത്തതുമാണ് ഇവര്‍ക്ക് തിരിച്ചടിയായത്.
ഡല്‍ഹിയില്‍ നിന്ന് യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് 216 യാത്രക്കാരും 16 ജിവനക്കാരുമായി പറന്ന എയര്‍ഇന്ത്യയുടെ എ ഐ 173 നോണ്‍ സ്‌റ്റോപ്പ് വിമാനമാണ് റഷ്യയില്‍ ഇറക്കിയത്. വിമാനത്തില്‍ അടിസ്ഥാന സൗകര്യമില്ലാത്തതിനാല്‍ യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്.