ഓസ്‌ട്രേലിയയിലെ മിനിമം വേതനത്തിൽ വർദ്ധനവ്. ഫെയർ വർക്ക് കമ്മീഷൻ 5.75 ശതമാനത്തിന്റെ വർദ്ധനവാണ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം മണിക്കൂറിൽ 22 ഡോളർ 60 സെന്റ് ആയിരിക്കും രാജ്യത്തെ ഏറ്റവും കുറഞ്ഞ വേതനം. ജൂലൈ ഒന്ന് മുതലാണ് പുതിയ വേതനം പ്രാബല്യത്തിലാവുക. 27 ലക്ഷത്തോളം ആളുകൾക്ക് ഈ പ്രഖ്യാപനം ഗുണകരമായി തീരും.
ജീവിത ചിലവ് വർദ്ധിച്ച സാഹചര്യത്തിൽ ഈ തീരുമാനം സ്വാഗതാർഹമായി ഒരു വിഭാഗം കരുതുമ്പോഴും വേതന വർദ്ധനവ് തിരിച്ചടിയാകുമോ എന്ന ആശങ്ക ഉയർത്തുകയാണ് ചെറുകിട കച്ചവടക്കാർ.