മെൽബൺ: സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും മെൽബൺ സീറോ മലബാർ രൂപതയുടെ പുതിയ മെത്രാൻ മാർ ജോൺ പനന്തോട്ടത്തിലിനും മെൽബണിലെ വിക്ടോറിയൻ പാർലമെന്റിൽ സ്വീകരണം.
നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായ മാറ്റ് ഫ്രെഗന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ചേർന്നാണ് പൗരസ്ത്യ സഭയുടെ ആത്മീയ അധ്യക്ഷന് സ്വീകരണം ഒരുക്കിയത്. പ്രമുഖ രാഷ്ട്രീയ നേതാവും സൗത്ത് ഈസ്റ്റേൺ മെട്രോപൊളിറ്റൻ റീജിയൺ എംപിയുമായ ലീ ടാർലാമിസ് ഒഎഎം, ക്രാൻബോൺ അംഗം പോളിൻ റിച്ചാർഡ്സ് എംപി, സ്പീക്കർ എഡ്വേർഡ്സ്, ക്ലാരിൻഡ അംഗമായ മെങ് ഹെയാങ് തക് എംപി എന്നിവർ കർദിനാളിന് ആശംസകൾ അറിയിച്ചു.മെൽബൺ സെന്റ് തോമസ് സീറോ മലബാർ വികാരി ജനറാൾ മോൺസിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി, ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ, ഫാ. സിജീഷ് പുല്ലങ്കുന്നേൽ, ഫാ. എബ്രഹാം കഴുന്നടിയിൽ, ഡോ. മൈക്കിൾ മഞ്ഞള്ളൂർ, രാഷ്ട്രദീപിക എംഡി ഫാ. ബെന്നി മുണ്ടനാട്ട്, ജോർജി എ. അഗസ്റ്റിൻ, വർഗീസ് പൈനാടത്ത്, തോമസ് ഉറുമ്പക്കൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.