സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പും (ശ്രേഷ്ഠ മെത്രാപ്പോലീത്ത) എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അനുഗ്രഹാശ്ശിസുകളേറ്റുവാങ്ങി ജൂൺ 2 ന് ഫ്ലൈ വേൾഡിന്റെ നേതൃത്വത്തിൽ 24 കെയർ സേവന പാതയിലേക്ക് ചുവടുവെക്കുവാൻ ഒരുങ്ങുന്നതായി ഫ്ലൈ വേൾഡ് ഭാരവാഹികൾ അറിയിച്ചു. നഴ്സിംഗ് മേഖലയെ ജീവിതോപാതിയാക്കാൻ ആഗ്രഹിക്കുന്ന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും ഉണ്ടാകാവുന്ന സംശയങ്ങൾക്കും ഈ മേഖലയിലെ സാധ്യതകളെക്കുറിച്ചും അറിയുവാനും ഉദ്യോഗ നിയമനങ്ങൾക്കും ഫ്ലൈ വേൾഡിന്റെ 24 കെയർ നഴ്സിംഗ് ഏജൻസി & സ്റ്റാഫിങ് സൊല്യൂഷൻസിലൂടെ സാധ്യമാകുന്നതാണെന്ന് ഫ്ലൈ വേൾഡ് വക്താക്കൾ വ്യക്തമാക്കി.
ഫ്ലൈ വേൾഡിന്റെ 24 കെയർ
നഴ്സിംഗ് ഏജൻസി & സ്റ്റാഫിങ് സൊല്യൂഷൻസിന്റെ ഉത്ഘാടന കർമം :
Date: 2nd June 2023 | Time: 10:30 AM Venue: Level 10, World Trade Centre, 611 Flinders St, Melbourne VIC 3008
2012-ൽ ആരംഭിച്ചതുമുതൽ ശ്രദ്ധേയമായ വളർച്ച കൈവരിക്കുകയും ഓസ്‌ട്രേലിയയിലും വിദേശത്തും ഒന്നിലധികം അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്ത Flyworld ഗ്രൂപ്പിന് ഓസ്‌ട്രേലിയ, ദുബായ്, ഇന്ത്യ,UK എന്നിവിടങ്ങളിൽ ഓഫീസുകളുണ്ട്.
ഫ്ലൈ വേൾഡ് ട്രാവൽസ്, ഫ്ലൈ വേൾഡ് മണി, ഫ്ലൈ വേൾഡ് ഹോം ലോൺസ്, ഫ്ലൈ വേൾഡ് ഹോളിഡേയ്സ്, ഫ്ലൈവേൾഡ് മൈഗ്രേഷൻ & ലീഗൽ സർവീസസ് എന്നീ വിശാലമായ ഫ്ലൈ വേൾഡ് അംബ്രല്ല ഓർഗനൈസേഷനുകളിലൂടെ ഒരു ദശാബ്ദത്തിലേറെയായി തങ്ങളുടെ സന്തുഷ്ടരായ ഉപഭോക്താക്കൾക്ക് സേവനം നൽകി വരുന്ന ഫ്ലൈ വേൾഡ് ഗ്രൂപ്പിന്റെ പുതിയ സംരംഭമായ ഫ്ലൈ വേൾഡ് 24 കെയറും ഉപഭോക്തൃ മനസ്സിലേക്ക് ചേക്കേറുമെന്ന് തന്നെയാണ് തങ്ങൾ വിശ്വസിക്കുന്നതെന്ന് ഫ്ലൈ വേൾഡ് സാരഥികൾ അറിയിച്ചു.