ന്യൂയോര്‍ക്ക് : ഏറ്റെടുത്ത് ഒരു മാസത്തിനുള്ളില്‍ ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിലെ 1000 ജീവനക്കാരെ പിരിച്ചുവിട്ട് ജെ പി മോര്‍ഗാൻ.കടക്കെണിയില്‍പ്പെട്ട് തകര്‍ന്ന ഫസ്റ്റ് റിപ്പബ്ലിക്കിനെ ഏറ്റെടുക്കുമ്ബോള്‍ 7200 ജീവനക്കാരെ നിലനിര്‍ത്തുമെന്നാണ് ജെ പി മോര്‍ഗാൻ മുന്നോട്ടുവച്ചിരിക്കുന്ന വാഗ്ദാനം. 15 ശതമാനം ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമാകുന്നത്. ഫസ്റ്റ് റിപ്പബ്ലിക് മാസങ്ങള്‍ മുമ്ബ് 25 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. രണ്ടുമാസത്തെ ശമ്ബളം ജീവനക്കാര്‍ക്ക് നല്‍കിയെന്ന് ജെ പി മോര്‍ഗാൻ അറിയിച്ചു .അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക് തകര്‍ച്ചയായിരുന്നു ഫസ്റ്റ് റിപ്പബ്ലിക്കിന്റേത്.