പ്രമുഖ ഓണ്‍ലൈൻ അടിവസ്ത്ര വ്യാപാര സൈറ്റായ സിവേമേയില്‍ നിന്നും സ്ത്രീകളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്.
വസ്ത്രങ്ങള്‍ വാങ്ങുന്നതിനായി സിവേമേയില്‍ നല്‍കിയ സ്വകാര്യ വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. ഏകദേശം 15 ലക്ഷം സ്ത്രീകളുടെ സ്വകാര്യ വിവരങ്ങളാണ് ഇത്തരത്തില്‍ ചോര്‍ന്നത്. ഇവ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് എത്തിയതോടെയാണ് ഗുരുതര വീഴ്ച സംഭവിച്ചതായി അറിയുന്നത്. അതേസമയം, സിവാമേ സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല.
സിവേമേയില്‍ നിന്നും വസ്ത്രങ്ങള്‍ വാങ്ങുന്നവരുടെ പൂര്‍ണ വിവരങ്ങള്‍ തിരികെ ലഭിക്കാൻ 500 ഡോളര്‍ ക്രിപ്റ്റോകറൻസിയാണ് മോചനദ്രവ്യമായി ആവശ്യപ്പെടുന്നത്. ഉപഭോക്താക്കള്‍ നല്‍കിയ പേര്, ഇ-മെയില്‍, ഫോണ്‍ നമ്ബര്‍, മേല്‍വിലാസം, മെഷര്‍മെന്റ് തുടങ്ങിയ വിവരങ്ങളാണ് ഡാര്‍ക്ക് വെബ് വില്‍പ്പനയ്ക്ക് എത്തിയത്. ഈ ഡാറ്റകളുടെ സാമ്ബിള്‍ കാണിച്ചാണ് വില പേശല്‍ നടത്തുന്നത്.സാമ്ബിള്‍ ഡാറ്റയിലെ സ്ത്രീകളുടെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ അവരൊക്കെ സിവാമേയില്‍ നിന്നും വസ്ത്രങ്ങള്‍ വാങ്ങിയവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മുൻപും സമാനമായ രീതിയില്‍ ലിങ്ക്ഡ്‌ഇൻ പ്രൊഫൈല്‍ ഡാറ്റയും, റെന്റോമോജോ പ്ലാറ്റ്ഫോമിലെ ഡാറ്റയും ചോര്‍ന്നിരുന്നു. ഏകദേശം 7.1 ലക്ഷത്തോളം ലിങ്ക്ഡ്‌ഇൻ പ്രൊഫൈലുകളാണ് ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് എത്തിയിരുന്നത്.