മോസ്കോ: റഷ്യ പുതായി ഉപരോധം ഏര്‍പ്പെടുത്തിയ യു.എസ് പൗരന്മാരുടെ പട്ടികയില്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും.
500 യു.എസ് പൗരന്മാര് തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിക്കുന്നത് വിലക്കി വെള്ളിയാഴ്ച റഷ്യ പുറത്തിറക്കിയ ഉത്തരവിലാണ് ബറാക് ഒബാമയും ഉള്‍പ്പെട്ടത്.
“ബൈഡന് ഭരണകൂടം ഏര്‍പ്പെടുത്തുന്ന റഷ്യന്‍ വിരുദ്ധ ഉപരോധങ്ങള്‍ക്ക് മറുപടിയായി, 500 അമേരിക്കക്കാര്‍ക്ക് റഷ്യന്‍ ഫെഡറേഷനിലേക്കുള്ള പ്രവേശനം നിഷേധിച്ചിരിക്കുന്നു, “വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
യുക്രെയ്ന് ആക്രമണത്തെത്തുടര്‍ന്ന് റഷ്യയുടെ സമ്ബദ്വ്യവസ്ഥയെ ഞെരുക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി യു.എസ് കഴിഞ്ഞ ദിവസം നൂറുകണക്കിന് റഷ്യന്‍ കമ്ബനികളെയും വ്യക്തികളെയും കരിമ്ബട്ടികയില്‍ ചേര്‍ത്തിരുന്നു.
“റഷ്യയ്ക്കെതിരായ ഒരു ശത്രുതാപരമായ ഒരു ചുവടുവെപ്പിനും മറുപടി ലഭിക്കാതെ പോകില്ലെന്ന് വാഷിങ്ടണ്‍ വളരെക്കാലം മുമ്ബ് പഠിക്കേണ്ടതായിരുന്നു,” വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ടെലിവിഷന്‍ താരങ്ങളായ സ്റ്റീഫന്‍ കോള്‍ബര്‍ട്ട്, ജിമ്മി കിമ്മല്‍, ജോ സ്കാര്‍ബറോ തുടങ്ങിയവരും കരിമ്ബട്ടികയില്പെടുത്തിയവരില് ഉള്‍പ്പെടും. ഉക്രെയ്ന് ആയുധം വിതരണം ചെയ്യുന്ന കമ്ബനികളെയും റഷ്യന്‍ വിരുദ്ധ മനോഭാവം വച്ചുപുലര്‍ത്തുകയും പ്രചാരണം നടത്തുകയും ചെയ്യുന്ന വ്യക്തികളെയും കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തിയതായി റഷ്യ അറിയിച്ചു. റഷ്യയില്‍ പിടിയിലായ യു.എസ് മാധ്യമപ്രവര്ത്തകന് ഇവാന് ഗര്ഷോവികിന് കോണ്‍സുലാര്‍ പരിരക്ഷ നിരസിച്ചതായും മാര്‍ച്ച് മുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയതായും റഷ്യ പ്രസ്താവനയില്‍ അറിയിച്ചു.